ആരാന്‍ തല്ലിയാലും അമ്മയ്ക്കു കുറ്റമോ?
ആബിദ് അടിവാരം
നിങ്ങള്‍ക്കോര്‍മ്മയുണ്ടോ ശബരിമല വിവാദകാലം? ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആവശ്യപ്പെട്ട് കോടതിയില്‍ പോയത് ഹിന്ദു സ്ത്രീകളായിരുന്നു. അനുമതി കൊടുക്കാന്‍ ആവശ്യപ്പെട്ടത് സുപ്രീം കോടതിയായിരുന്നു. ആ വിധി നടപ്പാക്കാന്‍ ശ്രമിച്ച പിണറായി വിജയന്‍ ഹിന്ദു/കമ്യൂണിസ്റ്റാണ്. ശബരിമലയില്‍ കയറാന്‍ ശ്രമിച്ച സ്ത്രീകള്‍ ഹിന്ദു/മതരഹിതര്‍ ആയിരുന്നു. മുസ്ലിംകള്‍ക്ക് ഒരു റോളുമില്ലാത്ത സംഭവം. എന്നിട്ടും മറുവശത്ത് മുസ്ലിംകള്‍ പ്രതിഷ്ഠിക്കപ്പെട്ടു. മുസ്ലിം സ്ത്രീകളെ പള്ളിയില്‍ കയറ്റുമോ എന്ന ചോദ്യമുയര്‍ന്നു. പര്‍ദയും അവരുടെ സ്വാതന്ത്ര്യവും ചര്‍ച്ച ചെയ്യപ്പെട്ടു. (കന്യാസ്ത്രീകളുടെ സ്വാതന്ത്ര്യമോ മഠങ്ങളിലെ പീഡനങ്ങളോ ചര്‍ച്ച ചെയ്യപ്പെട്ടില്ല.) പല സ്ഥലങ്ങളിലും സംഘികള്‍ മുസ്ലിംകള്‍ക്കെതിരെ തെറിവിളിച്ചു പ്രകടനം നടത്തി. ഇങ്ങനെ ഒരു വിധി മുസ്ലിംകള്‍ക്കെതിരെയായിരുന്നെങ്കില്‍ ഇന്ത്യ കത്തിയേനെ എന്ന് സംഘികളും ക്രിസ്ത്യന്‍, ലിബറല്‍, കമ്യൂണിസ്റ്റ്, യുക്തിവാദികളും ഒരേ സ്വരത്തില്‍ ഒച്ചവെച്ചു. ഇനി നിങ്ങള്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെ നോക്കൂ: സംവിധായകന്‍ മുസ്ലിമല്ല, പ്രധാന അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും മുസ്ലിംകളല്ല. ആ സിനിമയില്‍ ഒരു വിധത്തിലും മുസ്ലിംകള്‍ കക്ഷിയല്ല. ജാതി മത ഭേദമന്യേ കേരളത്തിലെ ബഹുഭൂരിപക്ഷം അടുക്കളകളിലും കാമറവെച്ചാല്‍ എടുക്കാവുന്ന ഒരു സിനിമ നായര്‍ അടുക്കളയില്‍ വെക്കാന്‍ തീരുമാനിച്ചതില്‍ മുസ്ലിംകള്‍ക്ക് ഒരു റോളുമില്ല. പക്ഷെ സിനിമ ഇറങ്ങിയ ദിവസം മുതല്‍ ആക്രമണം മുസ്ലിംകള്‍ക്കെതിരെയാണ്. മുസ്ലിം അടുക്കളയില്‍ കാമറ വെച്ചിരുന്നെങ്കില്‍ നാട് കത്തിയേനെ എന്ന് വിലപിക്കുന്നത് ശബരിമലക്കാലത്ത് ഒച്ചവെച്ച സംഘി-ലിബറല്‍-ക്രിസ്ത്യന്‍-ജബ്ര കൂട്ടുകെട്ടാണ്. കേരളത്തിലെ മുസ്ലിംവിരുദ്ധ മുന്നണി 24ഃ7 ആക്ടീവാണ്. പൊതു സമൂഹം അത് തിരിച്ചറിയാത്തത് മനസ്സിലാക്കാം, പക്ഷെ മുസ്‌ലിംകള്‍ തിരിച്ചറിയാതിരിക്കുന്നത് ആത്മഹത്യാപരമാണ്.