ജമാഅത്തെ ഇസ്ലാമിയുടെ ഉത്തരാധുനിക കസര്‍ത്തുകള്‍
കെ ടി കുഞ്ഞിക്കണ്ണന്‍, ദേശാഭിമാനി വാരിക 24 ജനുവരി 2021
മനുഷ്യരുടെ ജീവിതവ്യവഹാരങ്ങളില്‍ നിന്നും സാമൂഹ്യവികാസ ഗതിയില്‍ നിന്നുമാണ് കാലദേശ വ്യത്യാസമനുസരിച്ച് സാമൂഹ്യനിയമങ്ങളും രാഷ്ട്രമടക്കമുള്ള സ്ഥാപനങ്ങളും രൂപ്പപെട്ടിട്ടുള്ളതെന്ന ആര്‍ജിതമായ ചരിത്രധാരണകളുടെ നഗ്‌നമായ നിരാകരണമാണ് മൗദൂദിയുടെ രാഷ്ട്രസിദ്ധാന്തമെന്ന് പറയാം. ഇസ്ലാമിന്റെ മഹത്തായ ആത്മീയലക്ഷ്യങ്ങളെ സങ്കുചിതമായ രാഷ്ട്രീയവത്ക്കരണത്തിലൂടെ ഇകഴ്ത്തുകയാണ് മൗദൂദി ചെയ്യുന്നതെന്ന് അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെ അപഗ്രഥിച്ച പണ്ഡിതന്മാര്‍ നേരത്തെ തന്നെ ഇസ്ലാമിക വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.