കേരളത്തില്‍ ആഴ്ന്നിറങ്ങുന്ന ഇസ്‌ലാമോഫോബിയ
അസ്ലഹ് മലപ്പുറം
സംഘപരിവാര്‍ ഫാസിസം പോലെ ഇസ്‌ലാമോഫോബിയയും അവനവന്റെ വീട്ടുമുറ്റത്തേക്ക് എത്തിയിരിക്കുകയാണ്. പൊതുവിഷയങ്ങളില്‍ കഴിയാവുന്നത്ര ഐക്യപ്പെടുകയെന്ന സമീപനമാണ് ഇതുവരെ മുസ്ലിം സംഘടനകളും പ്രസ്ഥാനങ്ങളും കേരളത്തില്‍ സ്വീകരിച്ചുവരുന്ന നയം. അത് പ്രശംസനീയവുമാണ്. മുസ്ലിമിന് നേരെ വരുന്ന ആക്രമണങ്ങളെ ഒന്നിച്ച് നിന്നുതന്നെയാണ് തോല്‍പ്പിക്കേണ്ടത്. ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി ഭരിക്കുന്ന കേരളത്തില്‍ ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എടുത്ത് നോക്കിയാല്‍ ബി ജെ പിയുടെ വളര്‍ച്ച നമുക്ക് ബോധ്യപ്പെടും. ഇടമില്ലാത്ത ഇടത്ത് സംഘപരിവാര്‍ എങ്ങനെയാണ് സീറ്റുറപ്പിക്കുന്നത് എന്ന് നാം പരിശോധിച്ചാല്‍ വ്യക്തമാകും. വലതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി ഇടതുപക്ഷവും സംഘപരിവറും വര്‍ഗീയതയും ഇസ്ലാമോഫോബിയയും കൊയ്തെടുക്കുമ്പോള്‍ വളരെയധികം ഗൗരവത്തോടെയാണ് നാം നോക്കിക്കാണേണ്ടത്. വിഷയം സിമ്പിളാണ്, മുസ്ലിം എന്ന പേര് തന്നെ. അല്ലാതെ മറ്റൊന്നും അല്ലെന്നത് സമീപകാല ചര്‍ച്ചകളും പ്രസ്താവനകളും കണ്ണോടിച്ചാല്‍ വ്യക്തം.