2 Sunday
August 2026
2026 August 2
1448 Safar 17

ലീഡേഴ്‌സ് മീറ്റ്


ഓമശ്ശേരി: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി കലിക്കറ്റ് എയര്‍പോര്‍ട്ട് ഉപയോഗിക്കുന്ന തീര്‍ത്ഥാടകര്‍ക്കുള്ള ചാര്‍ജ് ഗണ്യമായി വര്‍ധിപ്പിച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് എം പി മൂസ അധ്യക്ഷത വഹിച്ചു. എം ജി എം സംസ്ഥാന വൈ.പ്രസിഡന്റ് വി സി മറിയക്കുട്ടി സുല്ലമിയ്യ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, പി അബൂബക്കര്‍, കെ കെ അഷ്ഫാക്കലി, എം ടി നജ്മ, ഹുസൈന്‍ പുന്നക്കല്‍, കെ എം ശൗക്കത്തലി, ടി ഒ അബ്ദുറഹിമാന്‍, പി വി അബ്ദുസലാം, കെ കെ റഫീഖ്, പി സി ഫൈസല്‍ സുല്ലമി, പി കെ മുജീബ്, എ സി മുഹമ്മദ് കോയ, റസാഖ്, എം കെ പോക്കര്‍ സുല്ലമി, അബ്ദുല്‍മജീദ് മദനി പ്രസംഗിച്ചു.

Back to Top