ലോ എന്‍ട്രസ് ടെസ്റ്റ്: 18 വരെ അപേക്ഷിക്കാം
ആദില്‍ എം
ന്യൂഡല്‍ഹിയിലെ നാഷണല്‍ ലോ യൂനിവേഴ്‌സിറ്റിയിലെ (എന്‍ എല്‍ യു) വിവിധ നിയമ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയായ ഓള്‍ ഇന്ത്യ ലോ എന്‍ട്രസ് ടെസ്റ്റിന് (AILET) നവംബര്‍ 18 വരെ അപേക്ഷിക്കാം കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.nationallawuniverstiydelhi.in സന്ദര്‍ശിക്കുക.
കോട്ടയം ഐ ഐ ഐ ടിയില്‍
ജോലിക്കൊപ്പം എം.ടെക്
കോട്ടയം ഐ ഐ ഐ ടിയില്‍ ജോലിക്കൊപ്പം എം ടെക് പഠനത്തിനും അവസരം. നവംബര്‍ 18 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും https://mtech.iiit kottayam.ac.in
യു എ ഇയില്‍ പുരുഷ നഴ്‌സുമാര്‍ക്ക് അവസരം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ODEPC മുഖേന യു എ ഇയിലെ ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്ക് നൂറ് പുരുഷ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു. നവംബര്‍ 20 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. https://odepc.kerala.gov.in
FMGE 2024
വിദേശത്ത് നിന്നും എം ബി ബി എസ് ബിരുദം നേടിയിട്ടുള്ള ഭാരതീയര്‍ക്കായി നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാമിനേഷന് (FMGE) നവംബര്‍ 18 വരെ natboard.edu.in വഴി അപേക്ഷിക്കാം.
പവര്‍ഗ്രിഡ്
കോര്‍പ്പറേഷനില്‍
802 ഒഴിവുകള്‍
കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള പവര്‍ഗ്രിഡ് കോര്‍പ്പറേഷനിലെ വിവിധ തസ്തികകളിലേക്ക് നവംബര്‍ 22 വരെ www.powergrid.in വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.