ലക്ഷദ്വീപില്‍ സമാധാനം പുന:സ്ഥാപിക്കണം – ഖതീബ് കൗണ്‍സില്‍
കോഴിക്കോട്: ലക്ഷദ്വീപിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും തകര്‍ക്കാനുള്ള അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നീക്കങ്ങളെ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പിക്കണമെന്നും അദ്ദേഹത്തെ തിരിച്ച് വിളിച്ച് ലക്ഷദ്വീപ് സമൂഹത്തില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കോഴിക്കോട് മര്‍കസുദ്ദഅവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖതീബ് കൗണ്‍സില്‍ കേരള സംസ്ഥാന പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു.
ദ്വീപ് നിവാസികള്‍ക്ക് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ചെയര്‍മാന്‍ കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. എല്ലാ ജില്ലകളിലും ഖതീബ് കൗണ്‍സില്‍ രൂപീകരണം, ഖതീബുമാരുടെ വൈജ്ഞാനിക മുന്നേറ്റം, മഹല്ലിന്റെ സമഗ്രമായ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് മാസാന്ത ധൈഷണിക സംവാദം നടത്താന്‍ സംഗമം പദ്ധതികള്‍ ആവിഷ്‌കരിച്ചു. കെ എന്‍ എം മര്‍കസുദ്ദഅവ ഭാരവാഹികളായ പ്രഫ. കെ പി സകരിയ, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ഡോ. ജാബിര്‍ അമാനി, എം അഹമ്മദ്കുട്ടി മദനി, പി അബ്ദുസ്സലാം മദനി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പി മൂസക്കുട്ടി മദനി, കെ എം ജാബിര്‍, കെ എ സുബൈര്‍ ആലപ്പുഴ, നൗഷാദ് കാക്കവയല്‍, യൂനുസ് നരിക്കുനി, ടി പി ഹുസൈന്‍ കോയ, അബ്ദുസ്സലാം മുട്ടില്‍, സലീം അസ്ഹരി വയനാട്, കണ്‍വീനര്‍ കെ എം കുഞ്ഞമ്മദ് മദനി, എം കെ പോക്കര്‍ സുല്ലമി പ്രസംഗിച്ചു.