29 Thursday
January 2026
2026 January 29
1447 Chabân 10

ലഹരിക്കെതിരെ ഫലപ്രദമായ നടപടി വേണം

ആലപ്പുഴ: ലഹരിക്കും മയക്കുമരുന്നിനുമെതിരെ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ വേണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ എ സുബൈര്‍ അരൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി കെ അസൈനാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഇസ്മയില്‍ കരിയാട്, ജില്ലാ സെക്രട്ടറി എ പി നൗഷാദ്, ഡോ. ബേനസീര്‍ കോയ തങ്ങള്‍, ഷമീര്‍ ഫലാഹി, കലാമുദ്ദീന്‍, മുബാറക് അഹമ്മദ്, നസീര്‍ കായിക്കര, എ എം നസീര്‍, എസ് എം ഷജീര്‍, വൈ. മുഹമ്മദ് ജഹാസ്, പി നസീര്‍, ഗഫൂര്‍ റാവുത്തര്‍, ശാക്കിറ ഷാജഹാന്‍ പ്രസംഗിച്ചു.

Back to Top