23 Thursday
October 2025
2025 October 23
1447 Joumada I 1

ലഹരിക്കെതിരെ യുവസമൂഹം മുന്നിട്ടിറങ്ങണം: ഐ എസ് എം

ആലുവയില്‍ നടന്ന ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്യുന്നു.


ആലുവ: യുവാക്കളുടെ ലഹരി ഉപയോഗത്തെയും ആസക്തിയെയും ഗൗരവകരമായി കാണണമെന്നും അതിനെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ സജീവമായി പങ്കെടുക്കണമെന്നും ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
തീവ്രവാദത്തോട് സന്ധിയില്ലാത്ത സമീപനം സ്വീകരിച്ച ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാട് എക്കാലവും പ്രസക്തമാണ്. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സാമൂഹിക- സാംസ്‌കാരിക അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഭരണഘടനാദത്തമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് വേണ്ടത്. മുസ്‌ലിംകള്‍ വിവിധ തലങ്ങളില്‍ വിവേചനം നേരിടുന്ന ഈ കാലത്തും ഭരണഘടനാ മൂല്യങ്ങളില്‍ ഊന്നിയ രാഷ്ട്രീയ സംഘാടനമാണ് സമുദായത്തിന്റെ മുന്നോട്ടുള്ള വഴിയെന്ന് ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ വ്യക്തമാക്കി. പ്രവാചകന്റെ ജന്മദിനാഘോഷം പ്രമാണവിരുദ്ധമാണ്. പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ നടക്കുന്ന നൂതനാചാരങ്ങളില്‍ നിന്ന് മുസ്‌ലിം സമൂഹം വിട്ടുനില്‍ക്കണമെന്നും പ്രവാചക സന്ദേശത്തിന്റെ മഹത്വങ്ങള്‍ പ്രചരിപ്പിക്കാനാണ് സമുദായ നേതൃത്വം ശ്രദ്ധ ചെലുത്തേണ്ടതെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് കര്‍മപദ്ധതികള്‍ വിശദീകരിച്ചു. എം കെ ശാക്കിര്‍, സലീം കരുനാഗപ്പള്ളി, വി മുഹമ്മദ് സുല്ലമി, റഫീഖ് പള്ളുരുത്തി, നൗഫിയ ഖാലിദ്, അബ്ദുല്ല അദ്‌നാന്‍ ഹാദി, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, ഷാനവാസ് പേരാമ്പ്ര, റാഫി കുന്നുംപുറം, അയ്യൂബ് എടവനക്കാട്, മുഹ്‌സിന്‍ തൃപ്പനച്ചി, വി പി ഷാനവാസ്, ആസിഫ് പുളിക്കല്‍, റഫീഖ് നല്ലളം, ശരീഫ് തിരുവനന്തപുരം, സഹദ് കൊല്ലം, അന്‍സാര്‍ മജീദ് ഇടുക്കി, സജ്ജാദ് ഫാറൂഖി ആലുവ, ഇബ്‌റാഹീംകുട്ടി തൃശൂര്‍, ടി കെ എന്‍ ഹാരിസ്, സി എ ഉസാമ, ഫാദില്‍ റഹ്മാന്‍, മുഫ്‌ലിഹ് വയനാട് ചര്‍ച്ചയില്‍ പങ്കെടുത്തു.

Back to Top