ലഹരി വ്യാപനം: കാമ്പസുകളിലും ഇടപാട് കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കണം
കോഴിക്കോട്: സമൂഹത്തില്‍ വ്യാപകമാകുന്ന ലഹരി വിപത്തിനെതിരെ സാമൂഹിക സംഘടനകള്‍ ഒന്നിച്ചിരുന്ന് പരിഹാരം തേടണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച പ്രബോധക ക്യാമ്പ് അഭിപ്രായപ്പെട്ടു. സ്ത്രീകളിലും സ്‌കൂള്‍ വിദ്യാര്‍ഥികളിലുമടക്കം ലഹരി പിടിമുറുക്കുന്നത് വര്‍ധിച്ച ആശങ്കയോടെയേ കാണാനാകൂ. ശക്തമായ ഇടപെടലിലൂടെ ലഹരി മാഫിയകളുടെയും ഇടനിലക്കാരുടെയും അടിവേരറുക്കാന്‍ ഭരണകൂടവും സര്‍ക്കാര്‍ സംവിധാനങ്ങളും മുന്നോട്ടുവരണം. സ്‌കൂള്‍, കോളജ് കാമ്പസുകള്‍ പ്രവൃത്തി സമയം പൂര്‍വ സ്ഥിതിയിലാക്കുന്ന സന്ദര്‍ഭത്തില്‍ ലഹരി ഇടപാടുകള്‍ ശക്തിപ്പെടുന്നതിനെതിരെ ശക്തമായ നിരീക്ഷണം ആവശ്യമാണെന്നന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി പി ഹുസൈന്‍കോയ അധ്യക്ഷത വഹിച്ചു. എം ടി അബ്ദുല്‍ഗഫൂര്‍, ഫൈസല്‍ ഇയ്യക്കാട്, മുഹമ്മദലി കൊളത്തറ, സൈനുല്‍ ആബിദ് കൊടിയത്തൂര്‍, റഷീദ് കക്കോടി, മന്‍സൂര്‍ കാരപറമ്പ്, എം ടി അബൂബക്കര്‍ പ്രസംഗിച്ചു.