ലഹരി വ്യാപനം: സമൂഹം ജാഗ്രതയോടെ കാണണം

അരീക്കോട്: കുടുംബ ബന്ധങ്ങളെയും സമൂഹിക ബന്ധങ്ങളെയും തകര്‍ക്കും വിധം വ്യാപകമാകുന്ന ലഹരിക്കെതിരെയുള്ള ബോധവല്‍കരണത്തിന് സമൂഹം അജണ്ടകള്‍ തയ്യാറാക്കണമെന്ന് കെ.എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ ഇസ്‌ലാഹി ഫാമിലി മീറ്റ് ആവശ്യപ്പെട്ടു.
ആദര്‍ശ സരണിയില്‍ ആത്മാഭിമാനത്തോടെ എന്ന പ്രമേയത്തില്‍ സംസ്ഥാ ന വ്യാപകമായി നടന്നു വരുന്ന മീറ്റിന്റെ ജില്ലാ തല ഉദ്ഘാടനം അരീക്കോട്ട് കെ എന്‍ എം ജില്ല പ്രസിഡണ്ട് കെ.പി അബ്ദുറഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. റോഷന്‍ അരീക്കോട് അധ്യക്ഷത വഹിച്ചു. മൂസ സുല്ലമി ആമയൂര്‍, അസീസ് തെരട്ടമ്മല്‍ , സിദ്ധീഖ് മാസ്റ്റര്‍, ശാക്കിര്‍ ബാബു കുനിയില്‍, ഹബീബ് റഹ്മാന്‍ നാലകത്ത് ശബീര്‍ സി, മുനീര്‍ കെ ,സവാദ് മാസ്റ്റ്ര്‍ സംസാരിച്ചു.
