27 Tuesday
January 2026
2026 January 27
1447 Chabân 8

ലഹരിവിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനം

തിരുവമ്പാടി: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എം ജി എം പ്രവര്‍ത്തകര്‍ ബസ്സ്റ്റാന്റ് പരിസരത്ത് ബോധവല്‍ക്കരണവും പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. എം ജി എം പ്രസിഡന്റ് ജസീല ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. തിരുവമ്പാടി പോലീസ് എ എസ് ഐ സിന്ധു, മറിയം മഠത്തില്‍, ഷൈമ സത്താര്‍, ജസ്‌ന അബ്ദുസ്സമദ്, സാജിദ മുഹാജിര്‍, ഷാഹിദ പേക്കാടന്‍, റസീന മന്‍സൂര്‍ പ്രസംഗിച്ചു.

Back to Top