ലഹരി വിരുദ്ധ കാമ്പയിന്‍

പുന്നശ്ശേരി ഐ എസ് എം ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടന സമ്മേളനത്തില്‍ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന്‍ പ്രസംഗിക്കുന്നു.
നരിക്കുനി: പുന്നശ്ശേരി ശാഖ ഐ എസ് എം സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിന്‍ കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ഷാജി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ഹമീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ട് പ്രഭാഷണം നടത്തി. കാമ്പയിന്റെ ഭാഗമായി ചിത്രരചനാ മത്സരം, ഒപ്പു ശേഖരണം, പ്രതിജ്ഞ, ബോധവര്‍ക്കരണം എന്നിവ സംഘടിപ്പിച്ചു. കാക്കൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുസ്സലാം അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ, പുന്നശ്ശേരി ജുമുഅത്ത് പള്ളി പ്രസിഡണ്ട് ആലിക്കുട്ടി, അസ്‌ലം, ജസീര്‍ പ്രസംഗിച്ചു.