ലഹരി മാഫിയയെ അടിച്ചമര്‍ത്തണം: എം ജി എം
കണ്ണൂര്‍: കൗമാരക്കാരിലും പെണ്‍കുട്ടികളിലും ലഹരി വ്യാപിപ്പിക്കുന്ന മാഫിയയെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കണമെന്ന് എം ജി എം ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്തു. ജനുവരി 22-ന് പാലക്കാട് സംഘടിപ്പിക്കുന്ന എം ജി എം കേരള വുമന്‍സ് സമ്മിറ്റ് വിജയിപ്പിക്കുന്നതിന് പദ്ധതികളൊരുക്കി. സ്വാഗതസംഘം ഭാരവാഹികളായി ശംസുദ്ദീന്‍ പാലക്കോട് (മുഖ്യ രക്ഷാധികാരി) സി സി ശക്കീര്‍ ഫാറൂഖി (ചെയര്‍മാന്‍), കെ പി ഹസീന (ജന.കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. എം ജി എം ജില്ലാ വൈസ് പ്രസിഡന്റ് മറിയം അന്‍വാരിയ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി സി ടി ആയിശ, ജില്ലാ സെക്രട്ടറി കെ പി ഹസീന, സി സി ശക്കീര്‍ ഫാറൂഖി, സുലൈഖ ടീച്ചര്‍ പ്രസംഗിച്ചു.