ലഹരി മാഫിയയെ പിടിച്ചുകെട്ടുന്നതില്‍ സര്‍ക്കാര്‍ പരാജയം
കോഴിക്കോട്: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ലഹരി കുറ്റകൃത്യങ്ങള്‍ക്കെതിരെ ജനകീയ അവബോധം വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാറും സാമൂഹിക സംഘടനകളം സഗൗരവം മുന്നോട്ടു വരണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍കോയ, എം അബ്ദുറശീദ്, പി സി അബ്ദുറഹിമാന്‍, ശുക്കൂര്‍ കോണിക്കല്‍, എം ടി അബ്ദുല്‍ഗഫൂര്‍, അബ്ദുല്‍മജീദ് പുത്തൂര്‍, അബ്ദുല്ലത്തീഫ് അത്താണിക്കല്‍, ടി കെ മുഹമ്മദലി, കുഞ്ഞിക്കോയ മാസ്റ്റര്‍ ഒളവണ്ണ, ഉമറുല്‍ഫാറൂഖ് പ്രസംഗിച്ചു.
