18 Friday
September 2026
2026 September 18
1448 Rabie Al-Âkher 5

ലഹരിക്കെതിരെ കുടുംബബോധവല്‍ക്കരണം

ആരാമ്പ്രം: ലഹരിക്കെതിരെയുള്ള ആദ്യ പാഠങ്ങള്‍ നല്‍കേണ്ടത് കുടുംബങ്ങളില്‍ തന്നെയാണെന്ന് എം ജി എം സംഘടിപ്പിച്ച ലഹരി വിരുദ്ധ കുടുംബബോധവല്‍ക്കരണ സംഗമം അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്ത് അംഗം പുറ്റാള്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഷക്കീല ആരാമ്പ്രം അധ്യക്ഷത വഹിച്ചു. ലുഖ്മാന്‍ അരീക്കോട് ലഹരിവിരുദ്ധ ക്ലാസ്സെടുത്തു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോഷ്മ സുര്‍ജിത്ത്, ഷക്കീല ബഷീര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ വി മുഹമ്മദ് കോയ, ചോലക്കര മുഹമ്മദ്, കെ സഫിയ, ഫാത്തിമ കുന്ദമംഗലം, പി പി ആമിന, സക്കീന മടവൂര്‍, എന്‍ പി അബ്ദുറഷീദ്, എം കെ ഇബ്‌റാഹീം, ശുക്കൂര്‍ കോണിക്കല്‍, എന്‍ജി. പി ഇബ്‌റാഹീം കുട്ടി പ്രസംഗിച്ചു.

Back to Top