7 Thursday
December 2023
2023 December 7
1445 Joumada I 24

ലഹരി വിപത്ത്: ബോധവത്കരണത്തിന് പ്രത്യേക ഗ്രാമസഭകള്‍ വിളിക്കണം – കെ എന്‍ എം

കോഴിക്കോട്: സമൂഹത്തില്‍ നടമാടുന്ന ജീര്‍ണതകള്‍ക്കെതിരെ വ്യവസ്ഥാപിതമായ ബോധവല്‍ക്കരണത്തിന് സാമൂഹിക സംഘടനകള്‍ പദ്ധതി തയ്യാറാക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച നഹ്ദ-2022 ക്യാമ്പ് അഭിപ്രായപ്പെട്ടു. ലഹരി വിപത്തിനെതിരെ ജനകീയ ബോധവത്കരണത്തിനും കര്‍മപദ്ധതികള്‍ക്കുമായി പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കണം. ലഹരിയും കുത്തഴിഞ്ഞ ലൈംഗികതയും സമൂഹത്തിന്റെ അടിത്തറ ഇളക്കുമ്പോള്‍ നിസ്സംഗരാകാതെ ക്രിയാത്മക ഇടപെടലുകള്‍ക്ക് സാമൂഹിക പ്രവര്‍ത്തകര്‍ സജ്ജരാകണമെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു. ലഹരി വിപത്തിനെതിരെ കുടുംബങ്ങളില്‍ ബോധവല്‍ക്കരണത്തിന് വാര്‍ഡ് അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ടങ്ങളും കുടുംബയോഗങ്ങളും സംഘടിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. എം അബ്ദുറശീദ് അധ്യക്ഷത വഹിച്ചു. ഫൈസല്‍ നന്‍മണ്ട, നിസാര്‍ കുനിയില്‍, കെ പി അബ്ദുല്‍അസീസ് സ്വലാഹി, ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍ കോയ, എം ടി അബ്ദുല്‍ഗഫൂര്‍, പി അബ്ദുല്‍ മജീദ് മദനി, കുഞ്ഞിക്കോയ ഒളവണ്ണ, ശുക്കൂര്‍ കോണിക്കല്‍, പി സി അബ്ദുറഹിമാന്‍, എന്‍ ടി അബ്ദുറഹിമാന്‍, മുഹമ്മദലി കൊളത്തറ, ഫൈസല്‍ ഇയ്യക്കാട്, ഫാറൂഖ് പുതിയങ്ങാടി പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x