കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഇബ്‌റാഹിംകുട്ടി സലഫിക്ക് യാത്രയയപ്പ് നല്‍കി
കുവൈത്ത്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ഇബ്‌റാഹിംകുട്ടി സലഫിക്ക് പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 25 വര്‍ഷമായി പ്രവാസിയായി കഴിയുന്ന ഇബ്‌റാഹിം കുട്ടി സലഫി കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര ചെയര്‍മാന്‍, പ്രസിഡന്റ്, വിവിധ വകുപ്പ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സുബ്ബിയ വാട്ടര്‍ & ഇലക്ട്രിസിറ്റി മന്ത്രാലത്തിലെ ജീവനക്കാരനായിരുന്ന അദ്ദേഹം ജനുവരി 30-നാണ് വിരമിച്ചത്. കേന്ദ്ര വൈസ് പ്രസിഡന്റ് എന്‍ജി. ഉമ്മര്‍ കുട്ടി ഐ ഐ സിയുടെ ഉപഹാരവും അബൂബക്കര്‍ സിദ്ധീഖ് മദനി ഐ ഐ സി ഇസ്‌ലാഹി മദ്‌റസയുടെ ഉപഹാരവും കൈമാറി. ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, ഓര്‍ഗനൈസിംഗ് സെക്രട്ടറി അയ്യൂബ് ഖാന്‍, അബ്ദുന്നാസര്‍ മുട്ടില്‍, ഫില്‍സര്‍ കോഴിക്കോട്, സയ്യിദ് അബ്ദുറഹിമാന്‍, ആരിഫ് പുളിക്കല്‍, ഷാനിബ് പേരാമ്പ്ര, അനസ് ആലപ്പുഴ, അബ്ദുല്‍ അസീസ് സലഫി പങ്കെടുത്തു.