കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത്: കോവിഡ് മഹാമാരി മൂലം നിരവധി പ്രത്യാഘാതങ്ങള്‍ വിവിധങ്ങളായ തലങ്ങളില്‍ സംഭവിച്ചെങ്കിലും എംബസി മാനുഷിക പരിഗണനക്ക് കൂടുതല്‍ പ്രധാന്യം നല്‍കി മുന്നേറുന്നതില്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് സന്തോഷം പ്രകടിപ്പിച്ചു. ഐ.ഐ.സിയുടെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് എംബസിയുടെ ഭാഗത്ത് നിന്നുള്ള സഹകരണം ഉണ്ടാകുമെന്ന് അംബാസഡര്‍ ഉറപ്പ് നല്‍കി. ഐഐസി പ്രഡിഡണ്ട് ഇബ്‌റാഹിംകുട്ടി സലഫി, വൈസ് പ്രസിഡണ്ടുമാരായ സിദ്ദീഖ് മദനി, ഉമ്മര്‍കുട്ടി, ജനറല്‍ സെക്രട്ടറി മനാഫ് മത്തോട്ടം, സെക്രട്ടറിമാരായ അയൂബ്ഖാന്‍, അബ്ദുന്നാസര്‍ മുട്ടില്‍, അബ്ദുറഹ്മാന്‍ തങ്ങള്‍ എന്നിവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.