കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ ഇഫ്താര്‍ സംഗമം
കുവൈത്ത് സിറ്റി: വിശുദ്ധ റമദാന്‍ വിശ്വാസികളില്‍ സൂക്ഷ്മതാ ബോധവും ഭൗതിക ലാഭേച്ഛയില്ലാതെ സമൂഹത്തിന്റെ പ്രയാസങ്ങളെ ദുരീകരിക്കാനുള്ള പരിശ്രമവും വാര്‍ത്തെടുക്കുമെന്ന് കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി മസ്ജിദുല്‍ കബീര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍മീറ്റ് അഭിപ്രായപ്പെട്ടു. സോഷ്യല്‍ ആക്ടിവിസ്റ്റ് ഫഹദ് വലീദ് അല്‍ഫാദില്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഐ ഐ സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. സഊദി മതകാര്യ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ സയ്യിദ് സുല്ലമി, ഫിറോസ് (കെ ഐ ജി), ബഷീര്‍ ബാത്ത (കെ എം സി സി), സിദ്ദീഖ് വലിയകത്ത്, ഖലീല്‍ അടൂര്‍, സഗീര്‍, അബ്ദുറഹ്‌മാന്‍ അന്‍സാരി, സെന്റര്‍ ജനറല്‍ സെക്രട്ടി അബ്ദുല്‍ അസീസ് സലഫി, മനാഫ് മാത്തോട്ടം പ്രസംഗിച്ചു.