കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്രകമ്മിറ്റി: യൂനുസ് പ്രസിഡന്റ്, അസീസ് സലഫി സെക്രട്ടറി
കുവൈത്ത് ഔഖാഫ് മതകാര്യ വകുപ്പിനും ഇന്ത്യന്‍ എംബസിക്കും കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ 2024 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂനുസ് സലീം പുതിയങ്ങാടി (പ്രസിഡന്റ്), അബ്ദുല്‍അസീസ് സലഫി പാറന്നൂര്‍ (ജന.സെക്രട്ടറി), അനസ് മുഹമ്മദ് ആലുവ (ട്രഷറര്‍), അബൂബക്കര്‍ സിദ്ദീഖ് മദനി, അബ്ദുല്ലത്തീഫ് പേക്കാടന്‍ (വൈ.പ്രസിഡന്റ്), അയ്യൂബ് ഖാന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. വിവിധ വകുപ്പ് ഭാരവാഹികള്‍: അബ്ദുല്‍മനാഫ് മാത്തോട്ടം (ദഅ്‌വ), ടി എം അബ്ദുറഷീദ് (ഔക്കാഫ്), സൈദ് മുഹമ്മദ് റഫീഖ് (വിദ്യാഭ്യാസം), നജ്മുദ്ദീന്‍ തിക്കോടി (ഫൈന്‍ ആര്‍ട്‌സ്), അബ്ദുറഹ്മാന്‍ സിദ്ദീഖ് (ഐ ടി), മുഹമ്മദ് ആമിര്‍ യു പി (മീഡിയ), നബീല്‍ അഹമ്മദ് (ഓഫീസ് അഫയേഴ്‌സ്), മുഹമ്മദ് ബഷീര്‍ (പബ്ലിക് റിലേഷന്‍), മുര്‍ശിദ് അരീക്കാട് (ക്യു എല്‍ എസ്), അബ്ദുന്നാസര്‍ മുട്ടില്‍ (സോഷ്യല്‍ വെല്‍ഫയര്‍), മുഹമ്മദ് ഷാനിബ് പേരാമ്പ്ര (ശബാബ്), കെ സി സഅദ് (ഇവന്റ്‌സ്). കൗണ്‍സില്‍ സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. ബഷീര്‍ പാനായിക്കുളം, അയ്യൂബ് ഖാന്‍, ഷാനിബ് പേരാമ്പ്ര, നബീല്‍ ഫറോഖ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.