ആത്മാവിന്റെ മാധുര്യം നുകരാന്‍ റമദാന്‍ വിശ്വാസിയെ സഹായിക്കും- ഐ ഐ സി സംഗമം

കുവൈത്ത് സിറ്റി: ആത്മാവിന്റെ മാധുര്യം നുകരാന്‍ വിശുദ്ധ റമദാന്‍ വിശ്വാസിയെ സഹായിക്കുമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ‘അഹ്‌ലന്‍ വ സഹ്‌ലന്‍ യാ റമദാന്‍’ സംഗമം വ്യക്തമാക്കി. റമദാന്‍ വ്രതവും ഖുര്‍ആന്‍ സാന്നിധ്യവും മനസ്സിനെ വിശുദ്ധമാക്കുന്ന മഹത്തായ ആരാധനയാണ്. ദാസന്മാര്‍ക്ക് വലിയ ഔദാര്യവും പ്രതിഫലം നല്‍കുന്ന റമദാനില്‍ ആരാധനകളിലൂടെ സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. സംഗമം സല്‍സബീല്‍ ചാരിറ്റബിള്‍ പ്രതിനിധി ശൈഖ് ഈദ് അസ്വമാദി ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സലഫി, അബ്ദുന്നാസര്‍ മുട്ടില്‍ ക്ലാസെടുത്തു. സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, അയ്യൂബ് ഖാന്‍, മനാഫ് മാത്തോട്ടം, റയാന്‍ ആരിഫ് പ്രസംഗിച്ചു.
