കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍: യൂനുസ് പ്രസിഡന്റ്, അസീസ് സലഫി സെക്രട്ടറി
കുവൈത്ത് സിറ്റി: കുവൈത്ത് ഔഖാഫ് മതകാര്യ വകുപ്പിനും ഇന്ത്യന്‍ എംബസിക്കും കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂനുസ് സലീം കോഴിക്കോട് (പ്രസിഡന്റ്), അബ്ദുല്‍ അസീസ് സലഫി നരിക്കുനി (ജന.സെക്രട്ടറി), അനസ് മുഹമ്മദ് ആലുവ (ട്രഷറര്‍), അബൂബക്കര്‍ സിദ്ദീഖ് മദനി, അബ്ദുല്ലത്തീഫ് പേക്കാടന്‍ (വൈ.പ്രസിഡന്റ്), അയ്യൂബ് ഖാന്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി), സയ്യിദ് അബ്ദുറഹ്മാന്‍, മുര്‍ശിദ് മുഹമ്മദ്, ഫിറോസ് ചുങ്കത്തറ, ഫൈസല്‍ കല്ലരക്കല്‍, അബ്ദുറഹ്മാന്‍ അബൂബക്കര്‍, ടി എം അബ്ദുറശീദ്, സഅദ് പുളിക്കല്‍, അബ്ദുല്ല അബൂബക്കര്‍, നബീല്‍ ഹമീദ്, മനാഫ് മാത്തോട്ടം, അബ്ദുന്നാസര്‍ മുട്ടില്‍, ഷമീം ഒതായി, സെയ്ദ് മുഹമ്മദ് റഫീഖ് (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. ബഷീര്‍ പാനായിക്കുളം, അഫ്‌സല്‍ പുറങ്ങ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.