കുവൈത്തില്‍ വരും വര്‍ഷങ്ങളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

കുവൈത്തില്‍ 2010നെ അപേക്ഷിച്ച് 2035 ആകുന്നതോടെ വാര്‍ഷിക താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി വ്യക്തമാക്കി. 1980കളിലും 1990കളിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ നാലോ ദിവസങ്ങളില്‍ മാത്രമേ 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള താപനില കുവൈത്തില്‍ രേഖപ്പെടുത്തിയിരുന്നുള്ളൂ. ഇപ്പോള്‍ ഇത് വര്‍ഷത്തില്‍ 20 ദിവസം വരെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഖരാവി പറഞ്ഞു. വീശിയടിക്കുന്ന വായു, മിന്നല്‍, പൊടിക്കാറ്റ് എന്നിവയുടെ തീവ്രതയും വര്‍ധിച്ചതായും ഇത് പല രോഗങ്ങള്‍ക്കും കാരണമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, വടക്കും തെക്കും വ്യാപിച്ചുകിടക്കുന്ന വിശാലമായ മരുഭൂമികളില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചാല്‍ കുവൈത്തിന് താപനിലയിലെ വര്‍ധന ലഘൂകരിക്കാന്‍ കഴിയുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
