കുതിരവട്ടം ആശുപത്രി പരിസരം ഐ എസ് എം പ്രവര്‍ത്തകര്‍ ശുചീകരിച്ചു
കോഴിക്കോട്: കോഴിക്കോട് സൗത്ത് ജില്ലയിലെ ഐ എസ് എം യൂണിറ്റി വളണ്ടിയര്‍മാര്‍ കുതിരവട്ടം ആശുപത്രി പരിസരം വൃത്തിയാക്കി. ‘തണലായി മാറാന്‍ യൗവനം’ സന്ദേശവുമായി ജൂലൈ ഒന്ന് മുതല്‍ 31 വരെ നടക്കുന്ന ഐ എസ് എം മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയുടെ കാട് പിടിച്ചു കിടന്ന വാര്‍ഡുകളുടെ പരിസരമാണ് 30-ലധികം വളണ്ടിയര്‍മാര്‍ ചേര്‍ന്ന് വൃത്തിയാക്കിയത്. യൂണിറ്റി വളണ്ടിയര്‍മാരുടെ പ്രവര്‍ത്തന ഫലമായി രണ്ട് വാര്‍ഡുകളുടെ പരിസരമാണ് നിലവില്‍ വൃത്തിയാക്കാന്‍ സാധിച്ചത്. മറ്റു വാര്‍ഡുകള്‍ വരുംദിവസങ്ങളില്‍ ശുചീകരിക്കുമെന്ന് ജില്ലാ വളണ്ടിയര്‍ കണ്‍വീനര്‍ സര്‍ഫാസ് സിവില്‍ അറിയിച്ചു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് ശുചീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.