26 Thursday
December 2024
2024 December 26
1446 Joumada II 24

കുഞ്ഞീബി

മുര്‍ശിദ് പാലത്ത്‌


പാലത്ത്: പ്രദേശത്തെ പഴയകാല ഇസ്‌ലാഹീ പ്രവര്‍ത്തകനും ഹിമായത്തുദ്ദീന്‍ സംഘത്തിന്റെ സഹകാരിയുമായിരുന്ന പരേതനായ പറയരുകുന്നത്ത് മൊയ്തീന്‍കോയയുടെ ഭാര്യ കുഞ്ഞീബി (90) നിര്യാതയായി. മസ്ജിദുന്നൂറിലെത്തുന്ന പണ്ഡിതന്മാര്‍ക്കും വഴിപോക്കര്‍ക്കുമെല്ലാം ഭക്ഷണമൊരുക്കുന്ന മൊയ്തീന്‍ കോയ സാഹിബിന്റെ ആതിഥ്യതത്പരതയുടെ പ്രധാന സഹായിയായിരുന്ന പരേത, പള്ളിയിലും പഠനക്ലാസുകളിലുമെല്ലാം സ്ഥിരസാന്നിധ്യമായിരുന്നു. മക്കള്‍: പാത്തുമ്മ, മുഹമ്മദ്, മൂസ, ഇബ്രാഹിം, ഹലീമ, അബ്ദുല്‍ഖാദര്‍, (റിട്ട: ആര്‍മി), അബ്ദുസ്സലാം (ഭാവനവുഡ് വര്‍ക്‌സ് എരവന്നൂര്‍), സഫിയ( മുതുവാട്ട്‌ശ്ശേരി അംഗന്‍വാടി എളേറ്റില്‍), ജമാലുദ്ദീന്‍ (ജിദ്ദ), പരേതയായ ആയിശബി. പരേതക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top