3 Tuesday
December 2024
2024 December 3
1446 Joumada II 1

കുഞ്ഞയിശ ഹജ്ജുമ്മ

കെ എം കുഞ്ഞമ്മദ് മദനി


മേപ്പയൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മുന്‍ സംസ്ഥാന പ്രസിഡന്റും മേപ്പയൂര്‍ സലഫിയ്യ അസോസിയേഷന്‍ സ്ഥാപകനും മുസ്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപലീഡറും സമുന്നത നേതാവുമായിരുന്ന പരേതനായ എ വി അബ്ദുറഹ്മാന്‍ ഹാജിയുടെ പത്‌നി കുഞ്ഞയിശ ഹജ്ജുമ്മ (83) നിര്യാതയായി. പരേതരായ പുത്തലത്ത് ചെക്കുട്ടി സാഹിബിന്റെയും കണ്ണത്താഴ പാത്തു ഉമ്മയുടെയും മകളായിരുന്നു. ദാരിദ്ര്യം സാര്‍വത്രികമായിരുന്ന കാലഘട്ടത്തില്‍ പാവപ്പെട്ടവരോട് അവര്‍ കാണിച്ചിരുന്ന സഹാനുഭൂതി ആളുകള്‍ ഇന്നും ഓര്‍ക്കുന്നു. മുന്‍കാല ഇസ്‌ലാഹി പണ്ഡിതന്മാര്‍ നിത്യ സന്ദര്‍ശകരായിരുന്ന എടവത്തേരി വസതിയില്‍ അവരെ പരിചരിക്കുന്നതിലും സല്‍ക്കരിക്കുന്നതിലും അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു അവര്‍. പ്രദേശത്തെ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് എപ്പോഴും സമീപിക്കാവുന്ന മഹല്‍ വ്യക്തിത്വമായിരുന്നു. നരക്കോട് പള്ളിയില്‍ ഖുതുബ നിര്‍വഹിച്ചിരുന്ന സി പി ഉമര്‍ സുല്ലമി അടക്കമുള്ള പണ്ഡിതന്മാരുടെ വിശേഷങ്ങള്‍ പലപ്പോഴും അന്വേഷിച്ചറിയുമായിരുന്നു. പ്രദേശത്തെ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന ദഅ്‌വാ, റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമായ സാമ്പത്തിക സഹായം നല്‍കുമായിരുന്നു. മേപ്പയൂര്‍ സലഫിയ്യാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും നരക്കോട് മഹല്ല് പ്രസിഡന്റുമായ എ വി അബ്ദുല്ല ഏക മകനാണ്. പരേതക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാവട്ടെ (ആമീന്‍)

Back to Top