കുളക്കാട്ടില്‍ ശരീഫ്
സുഹൈല്‍ സാബിര്‍ രണ്ടത്താണി
രണ്ടത്താണി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ശാഖ പ്രവര്‍ത്തക സമിതി അംഗവും ഇസ്‌ലാഹി പ്രവര്‍ത്തകനുമായിരുന്ന കൊളക്കാട്ടില്‍ ശരീഫ് നിര്യാതനായി. യൗവനത്തില്‍ തന്നെ രോഗബാധിതനായി അല്ലാഹുവിലേക്ക് യാത്രയായ ശരീഫ് ആരോഗ്യമുള്ള കാലമത്രയും കര്‍മനിരതനായിരുന്നു. പ്രസ്ഥാനത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വയോടൊപ്പം ധീരമായി നിലയുറപ്പിച്ചു. നിത്യ ജോലികള്‍ക്കിടയിലും സമയം കണ്ടെത്തി മഹല്ലിന്റെയും പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനപാതയില്‍ സജീവമായിരുന്നു. വിട പറഞ്ഞ പ്രിയപ്പെട്ട ശരീഫിന് നാഥാ, നീ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കേണമേ. (ആമീന്‍)