കുടുംബത്തകര്‍ച്ച സമൂഹത്തില്‍ അരാജകത്വമുണ്ടാക്കും – സെമിനാര്‍
കണ്ണൂര്‍: ‘കരുത്താണ് ആദര്‍ശം കരുതലാണ് കുടുംബം’ കാമ്പയിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കമ്മിറ്റി സെമിനാര്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. അബ്ദുല്‍ജലീല്‍ ഒതായി, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് റാഫി പേരാമ്പ്ര, വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി വി സൈനുദ്ദീന്‍, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി അന്‍സാരി തില്ലങ്കേരി, എം എസ് എസ് ജില്ലാ പ്രസിഡന്റ് പ്രഫ. എ പി സുബൈര്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റിയംഗം കെ എം മഖ്ബൂല്‍, പി വി അബ്ദുസ്സത്താര്‍ ഫാറൂഖി പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് റമീസ് പാറാല്‍ യുദ്ധവിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി.