കുടുംബ സംഗമവും അവാര്‍ഡ് ദാനവും
ആലുവ: ആറ് വര്‍ഷമായി എറണാകുളം ജില്ലയില്‍ നൂറില്‍ പരം അനാഥകളുടെയും കുടുംബത്തിന്റെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ദയ ഓര്‍ഫന്‍ കെയറിന്റെ കുടുംബ സംഗമവും അവാര്‍ഡ്ദാനവും സംഘടിപ്പിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ദയ ഓര്‍ഫന്‍ കെയര്‍ ചെയര്‍മാന്‍ എം ബി കൊച്ചുണ്ണി അധ്യക്ഷത വഹിച്ചു. നിസാം അഹ്മദ് പാവറട്ടി ‘ആരോഗ്യമുള്ള കുടുംബം ആരോഗ്യമുള്ള സമൂഹം’ വിഷയത്തില്‍ ക്ലാസെടുത്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍, ടി വൈ ഖാലിദ് മദനി, കെ എം ജാബിര്‍, കെ കെ ഹുസൈന്‍ സ്വലാഹി, ദയ കണ്‍വീനര്‍ പി എസ് ഷാജഹാന്‍ പ്രസംഗിച്ചു. വെളിച്ചം പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയവര്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി.