8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) അപേക്ഷിക്കാം

ആദില്‍ എം


ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ യു പി തലം വരെ/ സ്‌പെഷ്യല്‍ വിഷയങ്ങള്‍ ഹൈസ്‌കൂള്‍തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യതാ പരീക്ഷയായ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ktet.kerala. gov.in വഴി നവംബര്‍ 17 വരെ അപേക്ഷിക്കാം. പരീക്ഷ ഡിസംബര്‍ 29, 30 തീയതികളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ ktet.kerala.gov.in, pareekshabhavan. kerala.gov.in എന്നിവയില്‍ ലഭ്യമാണ്.
കെടാവിളക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് കെടാവിളക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പ്രതിവര്‍ഷം 1500 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. കൂടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപ കവിയരുത്. അപേക്ഷിക്കാന്‍ വേണ്ടി വിജ്ഞാപനത്തോടൊപ്പം നല്‍കിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് നവംബര്‍ 15-നകം സ്‌കൂളില്‍ ഏല്‍പിക്കേണ്ടതാണ്. വിഞാപനം അടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്ക് www.egratnz.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x