25 Monday
March 2024
2024 March 25
1445 Ramadân 15

കേരള പി എസ് സി


44 തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 30. അപേക്ഷിക്കാന്‍ www.keralapsc.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പ്രധാന തസ്തികകള്‍ ചുവടെ ചേര്‍ക്കുന്നു:
1. ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍
കാറ്റഗറി നമ്പര്‍: 4/2022, ശമ്പളം: 43,400-91,200, യോഗ്യത: ബിരുദം
2. ജൂനിയര്‍ ലാബ് അസിസ്റ്റന്റ്
കാറ്റഗറി നമ്പര്‍: 11/2022, ശമ്പളം: 27,900-63,700, യോഗ്യത: പ്ലസ് 2 (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി)
3. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍
കാറ്റഗറി നമ്പര്‍: 27/2022, ശമ്പളം: 20,000-45,800 (PR), യോഗ്യത: പ്ലസ് 2/ തതുല്യം
4. കമ്പനി/കോര്‍പറേഷന്‍ അസിസ്റ്റന്റ്
കാറ്റഗറി നമ്പര്‍: 26/2022, ശമ്പളം: കമ്പനി/ കോര്‍പറേഷന്‍ നിശ്ചയിച്ച നിരക്ക്, യോഗ്യത: BA/B.Sc/B.Com

IIPS: പി ജി, ഗവേഷണ പ്രോഗ്രാമുകള്‍
മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസിലെ (IIPS) വിവിധ പി ജി, ഗവേഷണ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പി ജി പ്രോഗ്രാമുകള്‍ക്ക് പ്രതിമാസം 5000 രൂപ ഫെലോഷിപ്പ് ലഭിക്കും. www.iipsindia.ac.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 30. പിജി പ്രോഗ്രാമുകള്‍: MA/MSc. പോപ്പുലേഷന്‍ സ്റ്റഡീസ്, MSc. ബയോ സ്റ്റാറ്റിസ്റ്റിക്‌സ് & ഡെമോഗ്രഫി, മാസ്റ്റര്‍ ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് (MPS)

എല്‍ & ടി ബില്‍ഡ് ഇന്ത്യ സ്‌കോളര്‍ഷിപ്പ്
ലാര്‍സണ്‍ ആന്‍ഡ് ടോബ്രോ (എല്‍ & ടി) കണ്‍സ്ട്രക്ഷന്‍സ് ബില്‍ഡ് ഇന്ത്യ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചെന്നൈ/ഡല്‍ഹി ഐഐടി അല്ലെങ്കില്‍ സൂറത്ത് കല്‍/ത്രിച്ചി എന്‍ ഐ ടി എന്നിവയിലൊന്നില്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജിയില്‍ ങ.ഠലരവ ചെയ്യാന്‍ കമ്പനി സ്‌പോണ്‍സര്‍ ചെയ്യും. പ്രതിമാസം 13,400 രൂപ സ്‌റ്റൈപ്പന്റ് (രണ്ട് വര്‍ഷത്തേക്ക്) ലഭിക്കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എല്‍ & ടിയില്‍ ജോലിയും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31. അപേക്ഷിക്കാന്‍ www.intecc.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സിവില്‍/ഇലക്ട്രിക്കല്‍ ബി.ടെക് അന്തിമ വര്‍ഷത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഉണ്ടാകും. ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം കമ്പനിയില്‍ ജോലി ചെയ്യാമെന്ന് വ്യക്തമാക്കുന്ന അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് ഒപ്പിടണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x