26 Friday
July 2024
2024 July 26
1446 Mouharrem 19

കെ പി സെയ്തലവിക്കോയ തങ്ങള്‍


എടവണ്ണ : എടവണ്ണയിലെ സജീവ മുജാഹിദ് പ്രവര്‍ത്തകനും വഴിക്കടവ് എ എല്‍ പി സ്‌കൂള്‍ മുന്‍ അറബി അധ്യാപകനുമായിരുന്ന കെ പി സെയ്തലവിക്കോയ തങ്ങള്‍ അന്തരിച്ചു. കെ എന്‍ എം പ്രവര്‍ത്തകനും ശാഖാ ഭാരവാഹിയുമായി എടവണ്ണയില്‍ നിറസാന്നിധ്യമായിരുന്നു തങ്ങള്‍. കുപ്രസിദ്ധമായ ‘കൂട്ടായി മാസപ്പിറവി’ വിവാദത്തില്‍ മഹല്ലില്‍ രണ്ടു ദിവസം പെരുന്നാള്‍ ആഘോഷിച്ചപ്പോള്‍ അന്ന് ഹിലാല്‍ കമ്മറ്റിയുടെ കൂടെ ഉറച്ചുനില്‍ക്കുകയും അക്കാരണത്താല്‍ എതിര്‍ വിഭാഗത്തിന്റെ മര്‍ദ്ദനമേല്‍ക്കുകയുണ്ടായി. സുന്നി ഏരിയകളില്‍ എ അബ്ദുസ്സലാം സുല്ലമിയുടെ പ്രഭാഷണങ്ങള്‍ക്ക് വിലക്കും ഭീഷണിയുമുണ്ടായ സ്ഥലങ്ങളില്‍ തങ്ങള്‍ മാസ്റ്റര്‍ മറ്റു പ്രവര്‍ത്തകരോടൊപ്പം പ്രതിരോധത്തിന് മുന്‍പന്തിയില്‍ ഉണ്ടാകുമായിരുന്നു. 2002 ലെ സംഘടനാ പിളര്‍പ്പില്‍ ആദര്‍ശത്തിന്റെ ശക്തനായ വക്താവായി കെ എന്‍ എം മര്‍കസുദ്ദഅ്‌വയോടൊപ്പം പ്രവര്‍ത്തിക്കുകയും ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന്റെ പാപങ്ങള്‍ പൊറുത്തു കൊടുത്ത് ജന്നാത്തുല്‍ ഫിര്‍ദൗസില്‍ പ്രവേശിപ്പിക്കട്ടെ. ആമീന്‍
എം പി അബ്ദുല്‍ കരീംസുല്ലമി
എടവണ്ണ

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x