കൗമാരസംഗമം

തിരൂര്‍: കാമ്പസുകളിലെ മൂല്യശോഷണങ്ങള്‍ക്കും അമിത ലഹരി ഉപയോഗങ്ങള്‍ക്കുമെതിരെ തിരൂര്‍ മണ്ഡലം എം എസ് എം, ഐ ജി എം പാരഡൈം കൗമാരസംഗമം നടത്തി. എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ നന്മണ്ട, റാഫി പേരാമ്പ്ര, ഫഹീം പുളിക്കല്‍, റുഫൈഹ തിരൂരങ്ങാടി പ്രഭാഷണം നടത്തി. സമാപന സെഷനില്‍ എം എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് നുഅ്മാന്‍ ഷിബിലി, ഐ ജി എം ജില്ലാ സെക്രട്ടറി മുബീന തിരൂര്‍, ഇഖ്ബാല്‍ വെട്ടം, സഹീര്‍ വെട്ടം, ആയിഷാബി ടീച്ചര്‍, നിബ്രാസുല്‍ ഹഖ്, മുഫീദ് നിറമരുതൂര്‍, ഷസല്‍ മംഗലം, നാജിയ മുഹ്‌സിന്‍ പ്രസംഗിച്ചു.
