30 Thursday
March 2023
2023 March 30
1444 Ramadân 8

കൂ കൂ കൂ കൂ തീവണ്ടി…

വീരാന്‍കുട്ടി

വടക്കുള്ള കൂട്ടരെ മാത്രമല്ല
ഭാവികേരളത്തെയാകമാനം
തെക്കോട്ടെടുക്കുവാനല്ലോ
പണിയുന്നു നമ്മളതിവേഗപാത.

പാത പണിത കടം വീട്ടുവാന്‍
കുത്തുപാളയെടുക്കുന്ന കാലം
നാടിനു ചെന്നു തല വെയ്ക്കുവാന്‍കൂടി
യാണീയതിവേഗപാത.

സഹ്യനെ കുത്തിത്തുരന്ന്, പുഴകളെ
കൊന്നു കുതിച്ചു പായുമ്പോള്‍
കീഴിലമര്‍ന്നരയുന്ന നിലവിളി
കേള്‍ക്കാത്തതാമുയരത്തില്‍
ചിക്ക് പുക്ക് ചിക്ക് പുക്ക് പാടിപ്പറക്കുവാന്‍
പോരൂ കവികളേ കൂടെ!

ചൂളം വിളിച്ചു പറക്കട്ടെ നമ്മുടെ
വിപ്ലവ വികസന ഗാഥ!

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x