26 Friday
July 2024
2024 July 26
1446 Mouharrem 19

കോനാരി അബ്ദുറഹ്മാന്‍

എം ടി മനാഫ്‌


ചേളാരി: പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ സ്ഥാപകാംഗവും ചേളാരി കൂട്ടുമൂച്ചി സലഫി മസ്ജിദ് പ്രസിഡന്റുമായിരുന്ന കോനാരി അബ്ദുറഹിമാന്‍ നിര്യാതനായി. പരപ്പനങ്ങാടി എഡ്യൂക്കേഷണല്‍ കോംപ്ലക്‌സ് ആന്റ് ചാരിറ്റി സെന്റര്‍ വൈ.പ്രസിഡന്റ്, മമ്പാട് എം ഇ എസ് കമ്മിറ്റിയംഗം, മമ്പാട് യതീംഖാന മുന്‍ പ്രസിഡന്റ്, കേരള സ്റ്റേറ്റ് മുസ്‌ലിം ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന സമിതിയംഗം, ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സംസ്ഥാന സമിതിയംഗം തുടങ്ങി ഒട്ടേറെ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്ക് നിര്‍വഹിച്ചു. നല്ല വായനക്കാരന്‍, ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം, വിദ്യാഭ്യാസ നവോത്ഥാന മേഖലകളിലെ വേറിട്ട കാഴ്ചപ്പാടുകള്‍ എന്നിവ അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. സ്വഹീഹുല്‍ ബുഖാരി ഇംഗ്ലീഷ് പരിഭാഷ പത്ത് വാള്യങ്ങള്‍ ഉള്‍പ്പെടെ ധാരാളം പുസ്തകങ്ങള്‍ രണ്ടു വര്‍ഷം മുമ്പ് പരപ്പനങ്ങാടി ഇ സി സി സി ലൈബ്രറിയിലേക്ക് നല്‍കിയിരുന്നു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x