കൊല്ലം ജില്ലാ ദൗത്യപഥം

കൊല്ലം: അന്താരാഷ്ട്ര മര്യാദകളും മനുഷ്യാവകാശങ്ങളും ലംഘിച്ച് ഫലസ്തീന്‍ ജനതയെ ക്രൂരമായി കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരെ മുഴുവന്‍ മനുഷ്യസ്‌നേഹികളും ഐക്യപ്പെടണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദൗത്യപഥം പ്രീകോണ്‍ ആവശ്യപ്പെട്ടു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി സുഹൈല്‍ സാബിര്‍, അബ്ദുല്‍കലാം ഒറ്റത്താണി പ്രഭാഷണം നടത്തി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി, ജില്ലാ സെക്രട്ടറി അബ്ദുല്‍കലാം, ഐ എസ് എം ജില്ലാ സെക്രട്ടറി സഹദ്, എം ജി എം ജില്ലാ പ്രസിഡന്റ് രഹന ശുക്കൂര്‍ പ്രസംഗിച്ചു.
