5 Friday
December 2025
2025 December 5
1447 Joumada II 14

വിദ്വേഷ പ്രചാരകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം – കൊല്ലം ജില്ലാ കണ്‍വന്‍ഷന്‍


കരുനാഗപ്പള്ളി: ഭരണസ്വാധീനത്തിന്റെ ബലത്തില്‍ പാര്‍ലമെന്റിനകത്ത് പോലും വംശീയ അധിക്ഷേപം നടത്തുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്ത പാര്‍ലമെന്റംഗത്തെ പുറത്താക്കണമെന്ന് മുജാഹിദ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘മുന്നൊരുക്കം’ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ സെക്രട്ടറി സലിം കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. ഷമീര്‍ ഫലാഹി, എസ് ഇര്‍ഷാദ് സ്വലാഹി, സഹദ് കൊട്ടിയം, അബ്ദുല്‍ കലാം പ്രസംഗിച്ചു.

Back to Top