‘വിമോചനം വിശ്വാസവിശുദ്ധിയിലൂടെ’ കൊല്ലം ജില്ലാ പ്രചാരണോദ്ഘാടനം
കരുനാഗപ്പള്ളി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ നടത്തിവരുന്ന ‘വിമോചനം വിശ്വാസവിശുദ്ധിയിലൂടെ’ സന്ദേശ പ്രചാരണത്തിന്റെ കൊല്ലം ജില്ലാ പ്രചാരണോദ്ഘാടനം കരുനാഗപ്പള്ളിയില്‍ സാഹിത്യകാരന്‍ കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സത്യസന്ധമായ പ്രവാചകവായന കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും പരമത നിന്ദക്കും വര്‍ഗീയ ചേരിതിരിവിനും ഉപയോഗിക്കുന്നത് ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തിനും മതേതര കാഴ്ചപ്പാടിനും എതിരാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ കെ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര, എസ് ഇര്‍ഷാദ് സ്വലാഹി, ഐ എസ് എം ജില്ലാ സെക്രട്ടറി സഹദ് കൊട്ടിയം, എം ജി എം ജില്ലാ പ്രസിഡന്റ് രഹ്‌ന ശുക്കൂര്‍, എം എസ് എം ജില്ലാ പ്രസിഡന്റ് നബീല്‍ അഹ്മദ്, സജീവ് ഖാന്‍ പ്രസംഗിച്ചു.
