കണ്ണൂര്‍ ജില്ലാ സര്‍ഗോത്സവ് കണ്ണൂര്‍ മണ്ഡലം ചാമ്പ്യന്മാര്‍
കണ്ണൂര്‍: സി ഐ ഇ ആര്‍, എം എസ് എം ജില്ലാ സമിതികള്‍ സംഘടിപ്പിച്ച ജില്ലാ സര്‍ഗോത്സവത്തില്‍ 281 പോയിന്റ് നേടി കണ്ണൂര്‍ മണ്ഡലം ഓവറോള്‍ ചാമ്പ്യന്മാരായി. 210 പോയിന്റുമായി പാനൂര്‍ രണ്ടാം സ്ഥാനത്തും 199 പോയിന്റ് നേടിയ തലശ്ശേരി മൂന്നാം സ്ഥാനത്തുമെത്തി. രണ്ട് ദിനങ്ങളിലായി നടന്ന മല്‍സരത്തില്‍ 500-ല്‍ പരം പ്രതിഭകള്‍ പങ്കെടുത്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. സര്‍ഗോത്സവ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡണ്ട് സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. സി ഐ ഇ ആര്‍ ജില്ലാ ചെയര്‍മാന്‍ റമീസ് പാറാല്‍ അധ്യക്ഷത വഹിച്ചു. ഡോ. പി കെ അബ്ദുല്‍ജലീല്‍, ജൗഹര്‍ ചാലക്കര, റാഹിദ് മാട്ടൂല്‍, അബ്ദുസ്സത്താര്‍ ഫാറൂഖി പ്രസംഗിച്ചു.