കെ എന്‍ എം മര്‍കസുദ്ദഅ്‌വ വയനാട് ജില്ലാ പ്രവര്‍ത്തക സംഗമം
കാക്കവയല്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എസ് അബ്ദുസ്സലീം അധ്യക്ഷത വഹിച്ചു. അബ്ദുല്‍ഹക്കീം അമ്പലവയല്‍ ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 11-ന് നടക്കുന്ന ജില്ലാ മുജാഹിദ് സംഗമത്തിന് അബ്ദുസ്സലീം മേപ്പാടി ചെയര്‍മാനും അബ്ദുസ്സലാം മുട്ടില്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. അബ്ദുല്‍ജലീല്‍ മദനി, എന്‍ വി മൊയ്തീന്‍ കുട്ടി മദനി, ഹാസില്‍ കുട്ടമംഗലം, മശ്ഹൂദ് മേപ്പാടി, വി കെ ഉമ്മര്‍, ആയിശ ടീച്ചര്‍, സുബൈദ കല്‍പ്പറ്റ, സീനത്ത് മുട്ടില്‍, ബഷീര്‍ സ്വലാഹി, കെ മുഫ്‌ലിഹ് പ്രസംഗിച്ചു.