21 Sunday
June 2026
2026 June 21
1448 Mouharrem 5

കെ എന്‍ എം മര്‍കസുദ്ദഅ്‌വ തിരുവനന്തപുരം ജില്ല നാസിറുദ്ദീന്‍ ഫാറൂഖി പ്രസിഡന്റ്, നാസര്‍ സലഫി സെക്രട്ടറി


തിരുവനന്തപുരം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം നാസിറുദ്ദീന്‍ ഫാറൂഖി (പ്രസിഡന്റ്), നാസര്‍ സലഫി കണിയാപുരം (സെക്രട്ടറി), പി കെ അബ്ദുല്‍ഖാദര്‍ ബാലരാമപുരം (ട്രഷറര്‍), പി കെ കരീം, ഷാജഹാന്‍ ഫാറൂഖി, അഷ്‌റഫ് മഞ്ഞപ്പാറ (വൈ.പ്രസിഡന്റ്), ഡോ. ബാവ ഫാറൂഖി, ഷാജി മുട്ടപ്പലം, അബ്ദുല്‍ഖാദര്‍ സിറ്റി, കെ സാജിദ് (ജോ.സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. യോഗത്തില്‍ എം ജി എം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൂറ വാഹിദ കുറ്റിച്ചല്‍ (പ്രസിഡന്റ്), കുഞ്ഞുമോള്‍ കണിയാപുരം (സെക്രട്ടറി), റാജില ആറ്റിങ്ങല്‍ (ട്രഷറര്‍). കൗണ്‍സില്‍ യോഗത്തില്‍ നാസിറുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. നാസര്‍ സലഫി, ഡോ. ബാവ, പി കെ കരീം, ഷാജഹാന്‍ ഫാറൂഖി, നൂറ വാഹിദ, നവീറുല്‍ ഇഹ്‌സാന്‍ പ്രസംഗിച്ചു.

Back to Top