കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍; എം കെ ശാക്കിര്‍ പ്രസിഡന്റ് സലീം കരുനാഗപ്പള്ളി സെക്രട്ടറി
കൊച്ചി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: എം കെ ശാക്കിര്‍ ആലുവ (പ്രസിഡന്റ്), സലീം കരുനാഗപ്പള്ളി (സെക്രട്ടറി), എ പി നൗഷാദ് ആലപ്പുഴ (ട്രഷറര്‍), കെ കെ അഷറഫ്, ഇസ്ഹാഖ് ബുസ്താനി (വൈ. പ്രസിഡന്റ്), ഷാഫി ആറ്റിങ്ങല്‍, ഷമീര്‍ ഫലാഹി, ഷഫീഖ് ഈരാറ്റുപേട്ട, മുജീബ് തൊടുപുഴ (ജോ.സെക്രട്ടറി). 30 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ദക്ഷിണ മേഖല കണ്‍വന്‍ഷന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈ.പ്രസിഡന്റ് എം എം ബഷീര്‍ മദനി അധ്യക്ഷത വഹിച്ചു. കെ എ സുബൈര്‍ അരൂര്‍, അബ്ദുസ്സമദ് മദനി, സി കെ അസൈനാര്‍, സിറാജ് മദനി, നാസര്‍ സലഫി, ബഷീര്‍ ഫാറൂഖി, ഇസ്ഹാഖ് ബുസ്താനി, സി വൈ സാദിഖ് കൊല്ലം പ്രസംഗിച്ചു. തൃശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ ചേര്‍ന്നതാണ് സൗത്ത് സോണ്‍ കമ്മിറ്റിയുടെ പരിധി.