ടീസ്റ്റയുടെ അറസ്റ്റ്: ഭരണകൂടം നീതി അട്ടിമറിക്കുന്നു – ജില്ലാ നേതൃശില്‍പശാല
കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്, പോലീസ് ഓഫീസര്‍ ആര്‍ ബി ശ്രീകുമാര്‍ എന്നിവരെ ഗുജറാത്ത് വംശഹത്യയില്‍ ഇരകളുടെ പക്ഷം ചേര്‍ന്നതിന്റെ പേരില്‍ സുപ്രീം കോടതി വിധിയുടെ മറവില്‍ കാരാഗൃഹത്തിലടച്ച ഗുജറാത്ത് ഭരണകൂടത്തിന്റെ നടപടി കാടത്തവും നീതിയുടെ പരസ്യമായ ലംഘനവുമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ല നേതൃശില്പശാല അഭിപ്രായപ്പെട്ടു. കുറ്റവാളികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയും വാദിയെ പ്രതിയാക്കിയും ജുഡീഷ്യറി നടത്തിയ പരാമര്‍ശങ്ങള്‍ മതേതര സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. രാജ്യത്ത് തുടര്‍ന്നും വര്‍ഗീയ അതിക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രചോദമാകുന്നതാണ് കോടതി വിധിയും ഭരണകൂട അറസ്റ്റും. ഐക്യരാഷ്ട്ര സംഘടനയടക്കം നിരവധി കൂട്ടായ്മകള്‍ ഒരേ സ്വരത്തില്‍ ശബ്ദമുയര്‍ത്തിയിട്ടും ഫാസിസ്റ്റ് അജണ്ടകളുമായി മുന്നോട്ടു പോകുന്ന ഭരണകൂട നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് നേതൃശില്പശാല അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി പി ഹുസൈന്‍ കോയ, അബ്ദുറശീദ് മടവൂര്‍, അബ്ദുല്ലത്തീഫ് അത്താണിക്കല്‍, കുഞ്ഞിക്കോയ ഒളവണ്ണ, അബ്ദുല്‍മജീദ് പുത്തൂര്‍, ശുക്കൂര്‍ കോണിക്കല്‍, പി സി അബ്ദുറഹിമാന്‍, എം ടി അബ്ദുല്‍ഗഫൂര്‍, ഫൈസല്‍ ഇയ്യക്കാട്, എന്‍ ടി അബ്ദുറഹിമാന്‍, ടി കെ മുഹമ്മദലി, സത്താര്‍ ഓമശ്ശേരി പ്രസംഗിച്ചു.