8 Thursday
January 2026
2026 January 8
1447 Rajab 19

ഫാസിസത്തെ ചെറുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: കെ മുരളീധരന്‍ എം പി

കോഴിക്കോട് നോര്‍ത്ത് ജില്ലാ ഇസ്‌ലാമിക് കോണ്‍ഫറന്‍സ് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു.


കുറ്റ്യാടി: ഫാസിസത്തിനെതിരെ മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനകള്‍ ഒന്നിച്ചു പോരാടണമെന്ന് കെ മുരളീധരന്‍ എം പി പറഞ്ഞു. ഫാസിസത്തെ ചെറുക്കേണ്ടത് കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇസ്‌ലാമിക് കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു സെഷനുകളിലായി നടന്ന സമ്മേളനം കെ ജെ യു ജന.സെക്രട്ടറി ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. നൗഷാദ് കാക്കവയല്‍, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, എം ടി മനാഫ്, എം അഹ്മദ് കുട്ടി മദനി, സൈനബ ഷറഫിയ്യ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ടി ശാക്കിര്‍ വേളം, വി കെ ഫൈസല്‍, റിഹാസ് പുലാമന്തോള്‍, കെ എം കുഞ്ഞമ്മദ് മദനി, ഫാത്തിമ ചാലിക്കര, അദീബ് പൂനൂര്‍, സവാദ് പൂനൂര്‍, നജീബ് തിക്കോടി, സോഫിയ കൊയിലാണ്ടി, എന്‍ അഹ്മദ് കുട്ടി, റഹീം മാസ്റ്റര്‍, ആരിഫ തിക്കോടി, പ്രഫ. അബ്ദുസ്സമദ്, ഫാസില്‍ നടുവണ്ണൂര്‍, നൂറുദ്ദീന്‍ കൊയിലാണ്ടി, ഷാനവാസ് പേരാമ്പ്ര, അഷ്‌റഫ് പൂക്കാട്, ജലീല്‍ കിഴൂര്‍, ബഷീര്‍ വള്ളിയോത്ത്, റഫീഖ് കിനാലൂര്‍, മുഹമ്മദ് കാക്കുനി, ശാക്കിര്‍ നൊച്ചാട്, ഷാനവാസ് പറവന്നൂര്‍, ജലീല്‍ പരപ്പനങ്ങാടി, ഫൈസല്‍ കന്മനം, നഫീഹ തിക്കോടി, സൈഫുദ്ദീന്‍ കുറ്റ്യാടി, റഷീദലി കുറ്റ്യാടി, ഹുദ കോളിക്കല്‍ പ്രസംഗിച്ചു.

Back to Top