വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം വേണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: സ്‌കൂളുകളും കോളജുകളും തുറക്കാനിരിക്കെ ഉപരിപഠനത്തിന് അവസരം കിട്ടാതെ പെരുവഴിയിലായ വിദ്യാര്‍ഥികളുടെ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം വേണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഹയര്‍ സെക്കണ്ടറി തലത്തില്‍ മലബാര്‍ മേഖലയില്‍ ആവശ്യത്തിന് സീറ്റില്ലെന്ന് സര്‍ക്കാറിന് ബോധ്യമാ യിട്ടും പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതിന് അമാന്തം കാണിക്കുന്നത് അംഗീകരിക്കാനാവില്ല. പൊതു വിദ്യാഭ്യാസത്തിന്റെ ഗുണഫലം കേരളത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ ലഭ്യമാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്.
കോളജ് വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ പതിനായിരക്കണക്കിന് കുട്ടികളാണ് ഇത്തവണയും മലബാറില്‍ പ്രവേശനത്തിന് അവസരം കിട്ടാതെ പുറത്ത് നില്‍ക്കുന്നത്. സര്‍ക്കാര്‍ എയ്്ഡഡ് മേഖലകളില്‍ കൂടുതല്‍ കോഴ്‌സുകളും ബാച്ചുകളും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
ആദര്‍ശ സരണിയില്‍ ആത്മാഭിമാനത്തോടെ എന്ന സന്ദേശവുമായി നടന്നുവരുന്ന ചതുര്‍മാസ കാമ്പയിന്റെ ഭാഗമായി നവംബര്‍ 14 മുതല്‍ 30 വരെ സംസ്ഥാനത്തെ 67 കേന്ദ്രങ്ങളില്‍ മണ്ഡലം ലീഡേഴ്‌സ് അസംബ്ലികള്‍ സംഘടിപ്പിക്കും. ഡിസം.1 മുതല്‍ 14 കൂടി തിയ്യതികളിലായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ജില്ലാ പ്രതിനിധി സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു.
അഡ്വ എം മൊയ്തീന്‍ കുട്ടി, അഡ്വ.പി മുഹമ്മദ് ഹനീഫ, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, പി അബ്ദുല്‍ അലി മദനി, ബി പി എ ഗഫൂര്‍, ഡോ. ഐ പി അബ്ദുസ്സലാം, അലി മദനി മൊറയൂര്‍, സുഹൈല്‍ സാബിര്‍ പി, ഇസ്മാഈല്‍ കരിയാട്, സുബൈര്‍ കെ.എ, കെ പി മുഹമ്മദ്, കെ എം കുഞ്ഞമ്മദ് മദനി, കെ പി അബ്ദുര്‍റഹ്മാന്‍, കെ. അബ്ദുസ്സലാം മാസ്റ്റര്‍, എം അഹ്മദ് കുട്ടി മദനി, പി അബ്ദുസ്സലാം, ഡോ. അന്‍വര്‍ സാദത്ത്, സാജിദ്, വി സി മറിയക്കുട്ടി സുല്ലമിയ്യ എന്നിവര്‍ പ്രസംഗിച്ചു.