എക്‌സൈസുകാരുടെ ജീവന് പോലും ഭീഷണിയായ ലഹരിമാഫിയയെ നിലക്കുനിര്‍ത്തണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി നിര്‍വഹിക്കാനാവാത്തവിധം ആക്രമണം അഴിച്ചുവിടുന്ന ലഹരിമാഫിയയെ നിലക്കുനിര്‍ത്താന്‍ നടപടി വേണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെകട്ടറിയേറ്റ് സര്‍ക്കാറിനോടാവശ്യപ്പെട്ടു.
മദ്യമയക്കുമരുന്നു മാഫിയ സമൂഹത്തെയാകെ ഭീതി പരത്തി വിഹരിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നത് ആത്മഹത്യാപരമാണ്. ലഹരിക്കടത്തു കേസുകളില്‍ പിടിക്കപ്പെടുന്നവരെ നിസ്സാര വകുപ്പുകള്‍ ചുമത്തി വിട്ടയക്കുന്നത് അവസാനിപ്പിക്കണം. കേരളം ലഹരിമാഫിയകളുടെ പിടിയിലമരുന്നത് സംസ്ഥാനത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്തുമെന്നതിനാല്‍ സര്‍ക്കാര്‍ ജാഗ്രതയോടെ പ്രശ്‌നത്തെ നേരിടണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
എന്‍ എം അബ്ദുല്‍ജലീല്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, എഞ്ചി. അബ്ദുല്‍ജബ്ബാര്‍, എഞ്ചി. സൈദലവി, കെ പി സകരിയ്യ, പി പി ഖാലിദ്, സി മമ്മു, എം കെ മൂസ, ഫൈസല്‍ നന്മണ്ട, ഡോ. ഇസ്മാഈല്‍ കരിയാട്, പി അബ്ദുല്‍അലി മദനി, കെ എം കുഞ്ഞമ്മദ് മദനി, കെ എം ഹമീദലി, പി സുഹൈല്‍ സാബിര്‍, ബി പി എ ഗഫൂര്‍, ശംസുദ്ദീന്‍ പാലക്കോട്, അബ്ദുസ്സലാം പുത്തൂര്‍, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, കെ എല്‍ പി ഹാരിസ്, അലി മദനി മൊറയൂര്‍, ഡോ. ഐ പി അബ്ദുസ്സലാം, കെ എ സുബൈര്‍, ഡോ. മുസ്തഫ സുല്ലമി, എം അഹ്മദ്കുട്ടി മദനി പ്രസംഗിച്ചു.