ഫാസിസത്തോടുള്ള പോരാട്ടം: ഇടതുപക്ഷം ഇരുട്ടില്‍ തപ്പുന്നു – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: ഫാസിസ്റ്റ് ഭീകരത രാജ്യത്തുടനീളം പിടിമുറുക്കിയിട്ടും കേന്ദ്രത്തിലെ സംഘപരിവാര്‍ ഭരണം ഫാസിസമാണോ അല്ലയോ എന്ന് ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഇടതുപക്ഷം ഫാസിസ്റ്റ് വെല്ലുവിളി നേരിടുന്നതില്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ നടന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സംഘപരിവാര്‍ ഫാസിസത്തെ ചെറുക്കാനുള്ള കൂട്ടായ്മയെക്കുറിച്ച് ഗൗരവതരമായി ചര്‍ച്ച ചെയ്യുന്നതിനു പകരം കോണ്‍ഗ്രസിന്റെ നവലിബറല്‍ സാമ്പത്തിക നയത്തെക്കുറിച്ചും മറ്റും ചര്‍വിത ചര്‍വണം നടത്തുന്നത് അരോചകമാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ അകാരണമായി വേട്ടയാടി അവരുടെ സ്വകാര്യത പോലും കവര്‍ന്നെടുക്കുന്ന ക്രിമിനല്‍ നിയമ ഭേദഗതിയെക്കുറിച്ച മതേതര കക്ഷികളുടെ മൗനം ആശങ്കാജനകമാണെന്നും യോഗം അഭിപ്രായപ്പെട്ടു. വൈ.പ്രസിഡന്റ് എന്‍ജിനിയര്‍ സൈതലവി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അഡ്വ. പി മുഹമ്മദ് ഹനീഫ, എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, ശംസുദ്ദീന്‍ പാലക്കോട്, ബി പി എ ഗഫൂര്‍, കെ എല്‍ പി ഹാരിസ്, പി പി ഖാലിദ്, ഡോ. ജാബിര്‍ അമാനി, എം കെ മൂസ സുല്ലമി, ഹമീദലി ചാലിയം, ഡോ. അനസ് കടലുണ്ടി, എം എം ബശീര്‍ മദനി, കെ എ സുബൈര്‍, എം ടി മനാഫ്, ഡോ. ഐ പി അബ്ദുസ്സലാം, സഹല്‍ മുട്ടില്‍, ആദില്‍ നസീഫ്, സജ്‌ന പട്ടേല്‍ത്താഴം, ഫൈസല്‍ നന്മണ്ട, പി സുഹൈല്‍ സാബിര്‍, അബ്ദുസ്സലാം പുത്തൂര്‍, ഡോ. മുസ്തഫ കൊച്ചിന്‍, കെ പി അബ്ദുറഹ്്മാന്‍ സുല്ലമി, കെ എം കുഞ്ഞമ്മദ് മദനി, ഇസ്മായില്‍ കരിയാട് പ്രസംഗിച്ചു.