8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

മതരഹിത സാമൂഹ്യസൃഷ്ടിപ്പിനെതിരെ ജാഗ്രത വേണം – കെ എന്‍ എം ജില്ലാ കോണ്‍ക്ലേവ്‌


എടവണ്ണ: മതരഹിത സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങള്‍ സമൂഹം ജാഗ്രതയോടെ കാണണമെന്നും മനുഷ്യബന്ധങ്ങളെയും ധാര്‍മിക മൂല്യങ്ങളെയും വിലമതിക്കാത്ത മതനിരാസ ധാരയിലേക്ക് പുതുതലമുറയെ ആനയിക്കുന്നവര്‍ സമൂഹത്തിന്റെ നന്മ ഓര്‍ത്ത് അതില്‍ നിന്ന് പിന്മാറണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ല കോണ്‍ക്ലേവ് ആവശ്യപ്പെട്ടു. കേരളത്തെ സാമ്പത്തികമായി തകര്‍ക്കുകയും പാരിസ്ഥിതിക സന്തുലനം ഇല്ലാതാക്കുന്നതുമായ സില്‍വര്‍ ലൈന്‍ റെയില്‍വേ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം.
സംസ്ഥാന ട്രഷറര്‍ എം അഹ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈ.പ്രസിഡന്റ് വി പി അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി അബ്ദുല്‍അസീസ് തെരട്ടമ്മല്‍, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, അബ്ദുല്‍അസീസ് മദനി, വി ടി ഹംസ, അബ്ദുല്‍കരീം സുല്ലമി, അബ്ദുറഷീദ് ഉഗ്രപുരം, ശാക്കിര്‍ബാബു കുനിയില്‍, മുസ്തഫ മൗലവി അകമ്പാടം, അലി അഷ്‌റഫ് പുളിക്കല്‍, ജലീല്‍ മോങ്ങം, സി എം സനിയ ടീച്ചര്‍, ലുത്ഫ കുണ്ടുതോട്, ഫഹീം ആലുക്കല്‍, ലത്തീഫ് മംഗലശേരി, അബ്ദുല്‍ഗഫൂര്‍ സ്വലാഹി, ടി പി റഷീദ്, വി സി സക്കീര്‍, കല്ലട കുഞ്ഞുമുഹമ്മദ്, കെ ടി യൂസഫ്, അഷ്‌റഫ് വാഴക്കാട്, എം കെ ബഷീര്‍ പുളിക്കല്‍, ടി ടി ഫിറോസ്, കെ പി നാസര്‍ സുല്ലമി, നജ്മുദ്ദീന്‍ എടക്കര പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x