കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ല യഹ്‌യാഖാന്‍ പ്രസി, അബ്ദുല്‍അസീസ് സെക്രട്ടറി

മഞ്ചേരി: മലപ്പുറം ഈസ്റ്റ് ജില്ല കെ എന്‍ എം മര്‍കസുദ്ദഅ്‌വക്ക് പുതിയ നേതൃത്വം. ഡോ. യു പി യഹ്‌യാഖാന്‍ മദനി (പ്രസിഡന്റ്), അബ്ദുല്‍അസീസ് മാസ്റ്റര്‍ തെരട്ടമ്മല്‍ (സെക്രട്ടറി), അബ്ദുല്‍കരീം സുല്ലമി (ട്രഷറര്‍), അബ്ദുല്‍കരീം വല്ലാഞ്ചിറ, അഹമ്മദ് കുട്ടി മാസ്റ്റര്‍, വീരാന്‍ സലഫി, ശംസുദ്ദീന്‍ അയനിക്കോട് (വൈ.പ്രസിഡന്റ്), മൂസാ സുല്ലമി ആമയൂര്‍, വി ടി ഹംസ, അബ്ദുര്‍റശീദ് ഉഗ്രപുരം, എ നൂറുദ്ദീന്‍, അലി അഷ്‌റഫ് പുളിക്കല്‍, ശാക്കിര്‍ ബാബു കുനിയില്‍ (ജോ. സെക്രട്ടറി), ബഷീര്‍ മാസ്റ്റര്‍, അബ്ദുല്‍ജലീല്‍, കെ അബ്ദുശ്ശുക്കൂര്‍, പി എം എ സമദ് (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. ജാബിര്‍ അമാനി, എം അഹ്മദ്കുട്ടി മദനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അബ്ദുല്‍അസീസ് മാസ്റ്റര്‍, ഡോ. യു പി യഹ്‌യാഖാന്‍ മദനി, വി പി അഹമ്മദ്കുട്ടി, വി ടി ഹംസ, മൂസ സുല്ലമി ആമയൂര്‍, ജൗഹര്‍ അയനിക്കോട്, ശഹീര്‍ പുല്ലൂര്‍, വി സി ലുത്ഫ പ്രസംഗിച്ചു.
