11 Sunday
January 2026
2026 January 11
1447 Rajab 22

കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രതിനിധി സംഗമം


മഞ്ചേരി: പ്രവാചകനിന്ദ നടത്തിയവരെ സംരക്ഷിക്കുകയും പ്രവാചകനിന്ദകര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്നവരെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബ്ദുറഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഡോ.യു പി യഹ്‌യാ ഖാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, ഡോ. ജാബിര്‍ അമാനി വിഷയാവതരണം നടത്തി. അബ്ദുര്‍റശീദ് ഉഗ്രപുരം, എം അബ്ദുല്‍കരീം സുല്ലമി, വി ടി ഹംസ, എ നൂറുദ്ദീന്‍, എ അബ്ദുല്‍ അസീസ് മദനി, ബി പി എ ഗഫൂര്‍, ശാക്കിര്‍ ബാബു കുനിയില്‍, സി എം സനിയ്യ, ജൗഹര്‍ അയനിക്കോട്, ഷഹീര്‍ പുല്ലൂര്‍, വി സി ലുത്വ്ഫ, പ്രസംഗിച്ചു

Back to Top